ആലപ്പുഴ: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇക്കാര്യം തള്ളി രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ലെന്നും ആരും ഇത്തരം ചര്‍ച്ചകളില്‍ വീഴേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കുക എന്നും അതിന് മുന്‍പ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് നടന്ന യുഡിഎഫ് റാലിയില്‍ തന്റെ ചിത്രം ഉയര്‍ത്തിയ സംഭവം തന്റെ അറിവില്ലാതെയാണെന്നും, അന്ന് താന്‍ വേദിയിലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടെന്ന നിലപാട് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും നേരത്തെ വ്യക്തമാക്കിയിരുന്നു. ശശി തരൂര്‍ എംപി തെരഞ്ഞെടുപ്പിന് ശേഷം ആരെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ചേര്‍ന്ന് തീരുമാനിക്കുമെന്ന് പറഞ്ഞിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം കോണ്‍ഗ്രസ് നേതൃത്വം എടുത്താല്‍ അത് അംഗീകരിക്കുമെന്ന നിലപാടാണ് ലീഗിന് ഉള്ളതെന്ന് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
