പാർട്ടിക്കുള്ളിലെ ജനാധിപത്യം നഷ്ടപ്പെട്ടതാണ് തന്റെ രാജിയുടെ പ്രധാന കാരണം; കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് എം.ജെ. ജോബ്

MARCH 18, 2026, 4:24 AM

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ്. കോൺഗ്രസ് ഇപ്പോൾ സത്യസന്ധതയില്ലാത്ത പാർട്ടിയായി മാറിയെന്നും ഒരുപറ്റം നേതാക്കളുടെ കൈപ്പിടിയിലാണ് സംഘടനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ. സുധാകരനോട് പാർട്ടി കാട്ടിയത് കടുത്ത നന്ദികേടാണെന്നും, അദ്ദേഹത്തിന് രാഹുൽ ഗാന്ധി നൽകിയ വാക്ക് പാലിക്കപ്പെട്ടില്ലെന്നും ജോബ് ആരോപിച്ചു.പാർട്ടിക്കുള്ളിലെ ജനാധിപത്യം നഷ്ടപ്പെട്ടതാണ് തന്റെ രാജിയുടേ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതാവ്, കെ.സി. വേണുഗോപാലിനെ ‘ടെർമിനേറ്റഡ് ഹെഡ്’ എന്ന് വിളിക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. അസംതൃപ്തരായ ഒട്ടനവധി നേതാക്കൾ ഇനിയും കോൺഗ്രസ് വിട്ടു പുറത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam