വയനാട് ടൗണ്‍ഷിപ്പിന്റെ  താക്കോൽ കൈമാറ്റം മാർച്ച് ഒന്നിന്

FEBRUARY 23, 2026, 9:45 AM

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി. 

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് താക്കോല്‍ കൈമാറ്റം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീയതി മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ താക്കോല്‍ കൈമാറ്റം ഈ മാസം 25ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പരിപാടിയാണ് ഇപ്പോള്‍ മാര്‍ച്ച് ഒന്നിലേക്ക് മാറ്റിയത്. 

vachakam
vachakam
vachakam

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നിര്‍മിച്ച ടൗണ്‍ഷിപ്പിലെ ആദ്യഘട്ട ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങായിരുന്നു ഫെബ്രുവരി 25ന് നടത്താനിരുന്നത്.

കല്‍പ്പറ്റ ടൗണിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് ഇതിനായി സര്‍ക്കാര്‍ ഏറ്റെടുത്തത്. 1,662-ലധികം ആളുകള്‍ക്ക് താമസിക്കാവുന്ന 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ആകെ ഉണ്ടാവുക. ഇതില്‍ 178 ഭവനങ്ങളാണ് ആദ്യഘട്ടത്തില്‍ കൈമാറുക.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam