ചവറ: കൊല്ലം നീണ്ടകരയിൽ വീടിന് സമീപം അടിയേറ്റ് രക്തം വാർന്ന് ഗൃഹനാഥന് ദാരുണാന്ത്യം. നീണ്ടകര ചീലാന്തി ജംഗ്ഷൻ നെടുവേലിൽ ക്ഷേത്രത്തിന് സമീപം വിഷ്ണു നിവാസിൽ ഹരികൃഷ്ണനാണ് (58) മരിച്ചത്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് സുരേഷ് ബാബുവിനെ (50) ചവറ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
അതേസമയം ഇന്ന് രാവിലെ ഒൻപതരയോടെ റോഡരികിൽ രക്തം വാർന്ന് ഉറുമ്പരിച്ച നിലയിലാണ് ഹരികൃഷ്ണനെ കണ്ടെത്തിയത്. പൊലീസ് എത്തി നീണ്ടകര സർക്കാർ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
കണ്ടെത്തിയപ്പോൾ ഇദ്ദേഹത്തിന്റെ ഇടതുകാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. ശരീരത്തിൽ മാർദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്