തിരുവനന്തപുരം: സംസ്ഥാനത്തെ വ്യത്യസ്ത മുസ്‍ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി. വഖഫുകളുടെ എണ്ണം, മൂല്യം എന്നിവയാണ് കണക്കാക്കുന്നത്. സുന്നി, ഷിയ, ബൊഹ്റ, അഖാഗനി തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളുടെ കൈവശമുള്ള വഖഫ് സ്ഥാപനങ്ങളുടെ കണക്കാണ് എടുക്കുന്നത്.
സർക്കാർ നിർദേശപ്രകാരം സംസ്ഥാന വഖഫ് ബോർഡാണ് കണക്കെടുപ്പ് നടത്തുന്നത്. ഈ വിഭാഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നത്, ബന്ധപ്പെട വിഭാഗങ്ങളുടെ വഖഫ് സ്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് സർക്കാർ നിലപാട്.
വിവിധ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി അംഗങ്ങളുടെ അർഹത നിർണയം പൂർത്തിയാക്കണം. പുനസംഘടനക്ക് മുമ്പ് അർഹത നിർണയം നടത്തിയതിന്റെ റിപ്പോർട്ട് പരിഗണിക്കുകയും അതിനനുസരിച്ച് അംഗങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യും. അംഗങ്ങളുടെ യോഗ്യതയും പുനസംഘടനക്ക് മുമ്പ് പരിശോധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
