പാലക്കാട്: തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. തൃത്താല സ്വദേശി അലൻ (19) ആണ് പിടിയിലായത്. പട്ടാമ്ബിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാത്രി വാഹന പരിശോധനയ്ക്കിടെ തൃത്താല എസ്ഐ ശശിയെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം ഇയാള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി കടന്നു കളയുകയായിരുന്നു. പിന്നീട് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അലൻ കുടങ്ങിയത്.
കാറില്‍ അലനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബോധപൂർവം എസ്ഐയെ അപായപ്പെടുത്താനുള്ള നീക്കമായിരുന്നു പ്രതികളുടേതെന്ന് തൃത്താല സിഐ വ്യക്തമാക്കി.
അസ്വാഭാവികമായി കാർ പാർക്ക് ചെയ്തിരുന്നത് കണ്ടാണ് പോലീസ് സ്ഥലത്തേക്ക് എത്തിയത്. എന്നാല്‍ പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ പ്രതികള്‍ എസ്ഐയെ ഇടിച്ചിട്ട് കടന്നുകളയുകയായിരുന്നു. ഭാഗ്യംകൊണ്ടാണ് രക്ഷപെട്ടതെന്ന് എസ്ഐ ശശി പ്രതികരിച്ചു. തലയ്ക്കും കാലിനും പരിക്കേറ്റ എസ്ഐ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ കാറിന്റെ ഉടമ ഞാങ്ങാട്ടേരി സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്