പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിൽ 18കാരിയെ അഞ്ചുവർഷത്തിനിടെ 60 പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി. ശിശുക്ഷേമ സമിതിയോടാണ് പെൺകുട്ടി ഞെട്ടിക്കുന്ന പീഡനവവിരം വെളിപ്പെടുത്തിയത്.
പെൺകുട്ടിക്ക് 13 വയസുള്ളപ്പോൾ മുതൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗിക ചൂഷണിത്തിനിരയാക്കിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ 62 പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് 40 പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്