കേരളത്തിൽ കേക്ക് മുറിക്കുന്നു, ഉത്തരേന്ത്യയിൽ കൈവിലങ്ങ്: രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭാ പിആർഒ ഫാദർ ടോം ഓലിക്കരോട്ട്

JULY 28, 2025, 3:04 AM

കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിറോ മലബാർ സഭാ പിആർഒ ഫാദർ ടോം ഓലിക്കരോട്ട്.

ക്രൈസ്തവ മിഷണറിമാരുടെ ത്യാഗപൂർവമായ സേവനത്തെ തടയാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു

മതേതര ഇന്ത്യയെ പിറകിലോട്ട് കൊണ്ടുപോകുന്ന ഇത്തരം വേട്ടയാടലുകളെ ചെറുത്തുതോൽപ്പിക്കണം. കേരളത്തിലെ മുതിർന്ന ബിജെപി നേതാക്കളുടെ പരിചയവും രാഷ്ട്രീയവും സ്വാധീനവും ഈ അവസരത്തിൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

കേരളത്തിൽ കേക്ക് മുറിക്കുന്നു, ഉത്തരേന്ത്യയിൽ കൈവിലങ്ങ് കാണിക്കുന്നു ഇത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഭാരതത്തിൻറെ  മതേതര ഭരണഘടനയാണ് വിചാരണ ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മിഷനറിമാർ നടത്തുന്നത് നിസ്വാർത്ഥ സേവനമാണ്. മതം മാറ്റം എന്നത് ദുരാരോപണമാണെന്നും അദ്ദേഹം പറഞ്ഞു. 


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam