പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസിലെ അതിജീവിതയുടെ രഹസ്യമൊഴി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് നടപടി.
പ്രശോഭിനെതിരായ തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ് ആണ് പോലീസ് വ്യക്തമാക്കുന്നത്. ഫോൺ രേഖകൾ, സന്ദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.
ബലാത്സംഗം, എസ്‌സി/എസ്‌ടി പീഡന നിരോധന നിയമം എന്നീ ഗുരുതര വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ പ്രതി ഒളിവിലാണ്. ഇയാൾ കേരളം വിട്ടതായാണ് സൂചന. മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങൾക്കിടയിലാണ് ഒളിവിൽ കഴിയുന്നതെന്ന് പോലീസ് വിലയിരുത്തുന്നു.
സംഭവം പാലക്കാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. സിപിഎം പ്രശോഭിന്റെ കോൺഗ്രസ് ബന്ധം ഉയർത്തിക്കാട്ടി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വിവാദം ശക്തമായതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
