പാലക്കാട്: മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശിയായ ഷെമീൽ (22) ആണ് മരിച്ചത്.
കൊടുമ്പ് ഇരട്ടയാലിലെ ഒരു സ്വകാര്യ കോളേജിലെ ഫാർമസി അവസാന വർഷ വിദ്യാർഥിയായിരുന്നു ഷെമീൽ. സുഹൃത്തുക്കളോടൊപ്പം മലമ്പുഴ പ്രദേശത്തെത്തിയ ഇയാൾ കുളിക്കുന്നതിനിടയിൽ ഡാമിൽ അകപ്പെടുകയായിരുന്നു എന്നാണ് വിവരം.
സംഭവം നടന്ന ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും വൈകുന്നേരം വരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് രാത്രി തിരച്ചിൽ നിർത്തിവെച്ചിരുന്നു.
ഇന്ന് രാവിലെ വീണ്ടും ആരംഭിച്ച തിരച്ചിലിലാണ് ഷെമീലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഡാമുകളിലും ജലാശയങ്ങളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ ഇറങ്ങുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
