വിദ്യാർത്ഥിനിക്കെതിരെ ബസ്സിൽ അതിക്രമം: കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ

OCTOBER 10, 2025, 11:33 PM

പാലക്കാട്:  കെഎസ്ആർടിസി ബസ്സിൽ വിദ്യാർത്ഥിനിക്കെതിരെ അതിക്രമം നടത്തിയ ബസ് കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ.

ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. രാത്രി ഏഴരയോടെയാണ് സംഭവം.

കണ്ടക്ട‍ർ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

vachakam
vachakam
vachakam

ഗുരുവായൂർ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടി പൊലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെടുകയായിരുന്നു. ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam