പൊലീസിന് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ

MARCH 5, 2026, 7:53 AM

തിരുവനന്തപുരം: പൊലീസിന് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. 

രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും പൊലീസുമായി സഹകരിക്കണം. സമൂഹത്തിൽ സമാധാനവും നീതിയും നടപ്പാക്കുന്ന പൊലീസുമായി സഹകരിക്കേണ്ടത് ഓരോ പൗരൻെറ ഉത്തരവാദിത്വമാണെന്നും ഡിജിപി പറയുന്നു.

പൊലീസിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണം. പൊലീസുകാർ സ്വന്തം ചുമതലകളുമായി ധൈര്യമായി മുന്നോട്ടു പോകണമെന്നും പൊലിസീൻെറ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിൽ ഡിജിപി പറയുന്നു.

vachakam
vachakam
vachakam

അതേസമയം, ഇക്കഴിഞ്ഞ ദിവസമാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിൻ്റെ സർവ്വീസ് ഒരു വർഷം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കിയത്. 2027 ജൂൺ 30 വരെ റവാഡ തുടരും.അദ്ദേഹത്തിന്റെ സർവീസ് കാലാവധി ഒരു വർഷം ബാക്കി നിൽക്കേയാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി ആയത്. ആ സ്ഥാനത്ത് 2 വർഷം തുടരണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ‌2027 ജൂൺ 30 ന് ആയിരിക്കും അദ്ദേഹത്തിന്റെ റിട്ടയർമെന്റ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam