ചാരായ കേസ് പ്രതിയായിരുന്നയാളെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

JANUARY 25, 2026, 10:27 PM

പാലക്കാട്: ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായി ചാരായ കേസ് പ്രതിയായിരുന്നയാളെ  തെരഞ്ഞെടുത്തു. പാലക്കാട് നെന്മാറ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായാണ് വാറ്റ് കേസ് പ്രതിയായിരുന്ന ഉണ്ണിലാലിനെ തെരഞ്ഞെടുത്തത്.

പശു വളർത്തലിന്റെ മറവിൽ പതിവായി വ്യാജ വാറ്റ് നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നെന്മാറ എക്‌സൈസ് സംഘം രാത്രിയിൽ പരിശോധനയ്‌ക്കെത്തിയത്.

സംഭവത്തിന് പിന്നാലെ അന്ന് ഡിവൈഎഫ്‌ഐ നെന്മാറ മേഖല സെക്രട്ടറിയായിരുന്ന ഉണ്ണിലാലിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ദീർഘകാലം ഒളിവിൽ പോയ ഉണ്ണിലാൽ മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് നാട്ടിൽ തിരിച്ചെത്തിയത്.

vachakam
vachakam
vachakam

 2021 ജൂണിലായിരുന്നു നെന്മാറയിൽ ഫാം ഹൗസിൽനിന്ന് ചാരായവും വാഷും പിടികൂടിയ സംഭവത്തിൽ നടത്തിപ്പുകാരനായിരുന്ന ഉണ്ണിലാലിനെതിരെ എക്‌സൈസ് കേസെടുത്തത്.

ഉദ്യോഗസ്ഥരെത്തും മുമ്പേ ഉണ്ണിലാൽ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു ലിറ്റർ ചാരായവും പത്ത് ലിറ്ററിലധികം വാഷും അടുപ്പും ഗ്യാസ് സിലിണ്ടറും ഉൾപ്പെടെയായിരുന്നു കണ്ടെടുത്തത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam