ആലപ്പുഴ: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഗുരുതര ആരോപണത്തിൽ പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഗണേഷ് കുമാർ പെണ്ണിനോടും പൊന്നിനോടും ഇഷ്ടമുള്ളയാളാണെന്നും മന്ത്രിസ്ഥാനത്ത് ഇരുന്ന് ഇത്രയും തറയായ മറ്റൊരാൾ ഇല്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ഗണേഷിന്റെ സ്വഭാവം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും മന്ത്രി ആകുമ്പോൾ എങ്കിലും ഒരു നിലയും വിലയും പാലിക്കാൻ ബാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. പരാതി പിൻവലിച്ചെന്ന കാരണത്താൽ വിഷയം അവസാനിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗണേഷ് കുമാറിന്റെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ തകർത്തുവെന്നും മന്ത്രിസഭയ്ക്ക് തന്നെ ഇത് പുഴുക്കുത്താണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഗണേഷ് കുമാറിന് 5000 പ്രണയിനികൾ ഉണ്ടെന്നാണ് പറയുന്നത്, തലയിൽ ആൾതാമസം ഉള്ളവർ പറയുന്ന കാര്യമാണോ ഇതെന്നും അദ്ദേഹം പരിഹസിച്ചു. കനകസിംഹാസനത്തിൽ ഇരിക്കുന്നവൻ ശുംഭനോ ശുനകനോ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ധാർഷ്ട്യവും മാടമ്പിത്തരവുമാണ് ഗണേഷിന്റെ കൈവശമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കൊല്ലത്ത് മാരകായുധങ്ങളുമായി സംഘം വീട് തകർത്തു; അന്വേഷണം ആരംഭിച്ചു പൊലീസ്
കാസർകോട് വിവാഹ വീട്ടിൽ പടക്കം പൊട്ടിച്ചതിന് പിന്നാലെ അപകടം; പന്തലിന് തീപിടിച്ചു, ഒഴിവായത്
എടയാർ തീപിടിത്തം:കമ്പനിക്കെതിരെ കർശന നടപടി, പ്രവർത്തന നിരോധനം
പരസ്യ സംവാദത്തിന് റെഡി; എംബി രാജേഷിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം
'ബൂത്തുകളിൽ ഹൽവ വിതരണം'; യുവ വോട്ടർമാരെ തെരഞ്ഞെടുപ്പിലേക്ക് ആകർഷിക്കാൻ ‘മധുരമുള്ള വോട്ട്’ ക്യാംപെയ്ൻ
സോഷ്യൽ മീഡിയയിലൂടെ വ്യാജവും അശ്ലീലവുമായ പ്രചരണങ്ങൾ നടക്കുന്നു; കോഴിക്കോട് റൂറൽ ജില്ലാ പൊലീസ്