നൈപുണ്യ പരിശീലനം മഹത്തായ കർമം പിടിഎ റഹീം എംഎൽഎ

OCTOBER 4, 2025, 12:30 PM

മർകസ് ഐടിഐ ബിരുദദാന സംഗമം പ്രൗഢമായി

കോഴിക്കോട്: വിവിധ നൈപുണികളിൽ കൃത്യമായ പരിശീലനവും വൈദഗ്ധ്യവും നേടുന്നത് മഹത്തായ കർമമാണെന്നും നിപുണനായ മനുഷ്യരുടെ സാന്നിധ്യമാണ് സമൂഹത്തെ ഉന്നമനത്തിലേക്ക് നയിക്കുകയെന്നും പിടിഎ റഹീം എംഎൽഎ. മർകസ് ഐടിഐയിൽ നിന്ന് 2024 -25 അധ്യയന വർഷം പഠനം പൂർത്തിയാക്കി വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി നേടിയ വിദ്യാർത്ഥികൾക്കുള്ള കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് സ്ഥാപിതകാലം മുതൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന മർകസ് മാനേജ്‌മെന്റ് പ്രത്യേക പ്രശംസയർഹിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. ഐടിഐ ഓഡിറ്റോറിയത്തിൽ നടന്ന സനദ്ദാന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

29 -ാമത് എൻ.സി.വി.ടി ബാച്ചിൽ നിന്നും മെക്കാനിക്ക് ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്ക്, വയർമാൻ, സർവെയർ തുടങ്ങിയ ട്രേഡുകളിൽ നിന്നായി 78 വിദ്യാർത്ഥികളാണ് ഇത്തവണ പ്ലേസ്‌മെന്റോടെ പഠനം പൂർത്തീകരിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മരണപ്പെട്ട മുൻ അധ്യാപകൻ സുനീഷ് എൻ.പിയുടെ പേരിൽ വിവിധ ട്രേഡുകളിലെ റാങ്ക് ജേതാക്കൾക്ക് ഏർപ്പെടുത്തിയ എൻഡോവ്‌മെന്റുകളുടെ വിതരണം സഹോദരൻ സുമേഷ് നിർവ്വഹിച്ചു. പി മുഹമ്മദ് യൂസുഫ്, അക്ബർ ബാദുഷ സഖാഫി, അബ്ദുറഹ്മാൻ കുട്ടി എന്നിവർ ആശംസകളർപ്പിച്ചു. പി അശ്‌റഫ് സ്വാഗതവും സജീവ് കുമാർ നന്ദിയും പറഞ്ഞു.

vachakam
vachakam
vachakam

പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കെല്ലാം തൊഴിൽ നൽകുന്ന സംസ്ഥാനത്തെ തന്നെ മുൻനിര ഐടിഐകളിലൊന്നാണ് മർകസിലേത്. നിലവിൽ 29 എൻ.സി.വി.ടി ബാച്ചുകളിലായി 3169 വിദ്യാർത്ഥികളാണ് ഇവിടെനിന്നും പഠനം പൂർത്തിയാക്കി വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam