ആനയ്ക്ക് മുൻപിൽ  കുഞ്ഞ് വീണ സംഭവം: കുട്ടിയുടെ പിതാവും താത്കാലിക പാപ്പാനുമായ അഭിലാഷ് പിടിയിൽ

JANUARY 7, 2026, 10:47 PM

 ആലപ്പുഴ: ഹരിപ്പാട് ആറ് മാസം പ്രായമായ കുഞ്ഞ് ആനയ്ക്കരികിൽ വീണ സംഭവത്തിൽ താത്കാലിക പാപ്പാനും പിടിയിൽ.

കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ കാൽക്കൽ ആറ് മാസം പ്രായമുള്ള കുട്ടി വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ആനയുടെ അടിയിലൂടെ പോകുന്നത് ഭയം മാറാനും ഭാഗ്യം വരാനും സഹായിക്കുമെന്നുമാണ് വിശ്വാസം.

ഇതുപ്രകാരം കുഞ്ഞുമായി ഇയാൾ ആനയുടെ അടിയിലൂടെ കടന്നുപോകുകയും പിന്നാലെ ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുഞ്ഞ് താഴെ വീണു. ഇതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. 

vachakam
vachakam
vachakam

 രണ്ടാം പ്രതിയും കുട്ടിയുടെ പിതാവുമായ അഭിലാഷ് ആണ് പിടിയിലായത്. കേസിൽ ഒന്നാം പ്രതി ജിതിൻ രാജിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട സമീപമുണ്ടായിരുന്ന ആളാണ് കുഞ്ഞിനെ നിലത്തുനിന്ന് എടുക്കുന്നത്. രണ്ടര മാസം മുൻപ് പാപ്പാനെ കുത്തിക്കൊന്ന ആനയ്ക്ക് സമീപമാണ് ഇയാൾ സാഹസം കാണിച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചിരുന്നു 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam