ശബരിമല സ്വർണക്കൊള്ള കേസ്; ഗുരുതര ആരോപണങ്ങളുമായി എസ്‌ഐടി, ജാമ്യത്തിൽ നിർണായക തീരുമാനം 18ന്

FEBRUARY 10, 2026, 7:28 AM

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കൊല്ലം വിജിലൻസ് കോടതി ഈ മാസം 18-ന് വിധി പറയും. ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക വിവരങ്ങൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയുടേയും നിക്ഷേപങ്ങൾ കണ്ടെത്തിയതായി എസ്‌ഐടി അറിയിച്ചു. മറ്റ് സ്ഥാപനങ്ങളിലുമുള്ള നിക്ഷേപങ്ങളും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത ഇടപാടുകളും പരിശോധിക്കുന്നതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

ദേവസ്വം ബോർഡിൽ നിന്ന് കഴിഞ്ഞ വർഷം തന്ത്രി 7 ലക്ഷം രൂപ കൈപ്പറ്റിയതായും, ശബരിമലയിൽ നിന്ന് ചില വസ്തുക്കൾ മാറ്റിയ സംഭവത്തിൽ അദ്ദേഹം മൗനം പാലിച്ചതെന്തെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. സ്വർണക്കൊള്ള കേസുമായി തന്ത്രിക്ക് ബന്ധമുണ്ടെന്നതിനാൽ ജാമ്യം നൽകരുതെന്നും ആണ് പ്രധാമായും വാദിച്ചത്.

vachakam
vachakam
vachakam

അതേസമയം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെട്ടതെന്നും കേസുമായി തനിക്ക് ബന്ധമില്ലെന്നും തന്ത്രി ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. മറ്റ് കാര്യങ്ങൾ ദേവസ്വം ബോർഡാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam