ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം

FEBRUARY 15, 2026, 8:31 PM

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് ആകെ 1.7 കിലോ (ഒരു കിലോ 700 ഗ്രാം) സ്വർണം നഷ്ടപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി.

വി.എസ്.എസ്.സിയിൽ (VSSC) നടപ്പിലാക്കിയ അതീവ സങ്കീർണ്ണമായ ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിൽ പോലീസ് എത്തിയത്. നേരത്തെ 900 ഗ്രാം സ്വർണം മാത്രമാണ് വേർതിരിച്ചെടുത്തതെന്ന സ്മാർട്ട് ക്രിയേഷൻ ഉടമയുടെ മൊഴി ഇതോടെ തള്ളപ്പെട്ടു. ദ്വാരപാലക ശിൽപ്പങ്ങൾ പതിപ്പിച്ച പാളികളിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വർണം കവർന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കേസിലെ നിർണ്ണായകമായ ജംഷഡ്പൂർ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നിന്നുള്ള പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം അന്വേഷണ സംഘം അന്തിമ കണക്ക് കോടതിയെ ബോധിപ്പിക്കും.

vachakam
vachakam
vachakam

ഇതിനിടെ, കഴിഞ്ഞ ദിവസം ശബരിമലയിൽ നിന്നും ശേഖരിച്ച സ്വർണപ്പാളികളുടെ സാമ്പിളുകൾ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും. ജംഷഡ്പൂരിലെ ലാബിലേക്ക് അയക്കേണ്ട സാമ്പിളുകളെക്കുറിച്ചും അവിടെനിന്ന് വ്യക്തത വരുത്തേണ്ട കാര്യങ്ങളെക്കുറിച്ചും പ്രത്യേക ചോദ്യാവലി തയ്യാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam