പ്രശസ്ത ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷണ അന്തരിച്ചു. ഗായിക കെ എസ് ചിത്രയാണ് ഫേസ്ബുക്കിലൂടെ വികാരഭരിതമായ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്.
'ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകൻ) പെട്ടെന്നുള്ള വിയോഗവാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.
സ്നേഹനിധിയായ ഒരു സഹോദരനെ നഷ്ടപ്പെട്ടു. ഈ അസഹനീയമായ വേദനയും ദുഃഖവും മറികടക്കാൻ ദൈവം അമ്മയ്ക്ക് ശക്തി നൽകട്ടെ. പരേതനായ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി,' കെ എസ് ചിത്ര കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
