മിഠായിത്തെരുവിൽ 1 രൂപക്ക് ഷൂ ഓഫർ; എത്തിയത് ഇരുപതിനായിരത്തിലധികം പേർ; കട ഉടമകൾക്കെതിരെ കേസ്

MARCH 8, 2026, 1:25 AM

കോഴിക്കോട്: ഒരു രൂപക്ക് ഷൂ നൽകുന്ന ഓഫറിനെ തുടർന്ന് കോഴിക്കോട് മിഠായിത്തെരുവിൽ ഉണ്ടായത് വൻ തിരക്ക്. ഓഫറിനെ തുടർന്ന് ഇരുപതിനായിരത്തിലധികം പേർ കടയ്ക്ക് മുന്നിലെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കട ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കട നടത്തിപ്പുകാരായ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് ലഭിക്കുന്ന വിവരം.

മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ആളുകളെ കൂട്ടി എന്നാണ് കേസ്. അനുമതിയില്ലാതെ കട തുറക്കരുതെന്നും പൊലീസ് കട ഉടമകൾക്ക് നിർദേശം നൽകി. സോഷ്യൽ മീഡിയ വഴിയാണ് ഓഫർ പരസ്യം നൽകിയിരുന്നത്. ‘ട്രെൻഡ് ഫാക്ടറി’ എന്ന കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു ഈ ഓഫർ. കട തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന് പ്രഖ്യാപിച്ചതോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

മംഗളൂരു, തൃശ്ശൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകൾ ഓഫർ നേടാൻ എത്തിയതായാണ് വിവരം. പുലർച്ചെ മൂന്നുമണി മുതൽ തന്നെ നിരവധി യുവാക്കളും കുട്ടികളും കടയ്ക്ക് മുന്നിൽ എത്തി കാത്തുനിൽക്കുകയായിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ സംഘർഷസാഹചര്യം രൂപപ്പെട്ടതിനാൽ പൊലീസ് ലാത്തിച്ചാർജ് നടത്തി ആളുകളെ പിരിച്ചുവിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam