ഷഹനയുടെ മരണം;   മതം മാറണമെന്ന്  പറഞ്ഞ് ആൺസുഹൃത്ത്   ഭീഷണിപ്പെടുത്തി

JULY 15, 2026, 8:42 PM

പത്തനംതിട്ട: അടൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മതം മാറണമെന്ന് പ്രതിയായ ആൺസുഹൃത്ത് അരുൺകുമാർ ഷഹനയെ ഭീഷണിപ്പെടുത്തിയെന്ന് വിവരം.

തന്നെ വിവാഹം കഴിക്കണമെന്ന് അരുൺ കുമാർ ഷഹനയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഷഹന വിവാഹത്തെ എതിർത്തുവെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. അരുൺ കുമാറിൻ്റെ സ്വഭാവ ദൂഷ്യം മനസ്സിലാക്കി ഷഹന വിവാഹത്തെ എതിർക്കുകയായിരുന്നു.

മൊബൈൽ ഫോണിൽ ഷഹനയുടെ സ്വകാര്യ ചിത്രങ്ങളും പ്രതി അരുൺകുമാർ പകർത്തിയിരുന്നു. സ്വകാര്യ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് അരുൺ കുമാർ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

 വിവാഹത്തെ എതിർത്തതിനെ തു‍ടർന്ന് അരുൺ കുമാർ ഷഹനയെ മർദ്ദിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പൊലീസ് അരുൺ കുമാറിനെ അറസ്റ്റ് ചെയ്തു. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു ഷഹന. 

ജൂലൈ 13-ാം തീയതിയായിരുന്നു ഷഹനയെ വീട്ടിലെ സ്റ്റെയർകേയ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ആൺ സുഹൃത്തായ അരുൺ കുമാറും വീട്ടിലുണ്ടായിരുന്നു. ഷഹനയുടേത് കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam