'കുട്ടികൾക്ക് മുന്നില്‍ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ശരീരം പ്ര​ദർശിപ്പിക്കുന്നതും കുറ്റകരം'; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

OCTOBER 15, 2024, 10:29 PM

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും വ്യക്തമാക്കി കേരള ഹൈക്കോടതി. 

അതുപോലെ തന്നെ കുട്ടി കാണണം എന്ന ഉദ്ദേശത്തോടെ ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. ഒരു വ്യക്തി, ഒരു കുട്ടിയെ നഗ്നശരീരം കാണിക്കുമ്പോൾ, അത് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയാണ്. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ 12-ാം വകുപ്പിലെ സെക്ഷൻ 11 (i) പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും കോടതി വ്യക്തമാക്കി.

കേസിലെ രണ്ടാം പ്രതിയായ വ്യക്തിയും ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മയുമായി കുട്ടി കാൺകെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സാധനങ്ങൾ വാങ്ങാൻ പറഞ്ഞയച്ച ശേഷം പ്രതികൾ ലോഡ്ജ് മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് ആക്ഷേപം. മുറി പൂട്ടാത്തതിനാൽ സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോൾ  ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പ്രായപൂർത്തിയാകാത്ത ആൺകുട്ടി കണ്ടു. തുടർന്ന് കുട്ടിയെ രണ്ടാം പ്രതി കഴുത്തിൽ പിടിച്ച് തള്ളുകയും കവിളിൽ അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. 

vachakam
vachakam
vachakam

അതേസമയം പ്രതികൾ നഗ്നരായ ശേഷം മുറി പൂട്ടാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പ്രായപൂർത്തിയാകാത്ത കുട്ടിയെ മുറിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരാതിക്കാർക്കെതിരെ, പോക്‌സോ നിയമത്തിൻ്റെ 12-ാം വകുപ്പ് 11 (i) പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam