തൃശൂർ: കൊടുങ്ങല്ലൂർ പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ കാര അഞ്ചങ്ങാടിയിൽ ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് വിദ്യാർത്ഥി മരിച്ചതായി റിപ്പോർട്ട്.
കയ്പമംഗലം കുറ്റിക്കാട്ട് സ്വദേശി മേനാലി അൻസറിൻ്റെ മകൻ അഫ്നാൻ റോഷൻ (16) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൾ നസ്മലിന് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അഞ്ചങ്ങാടി സ്കൂളിന് മുന്നിലായിരുന്നു അപകടം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അഫ്നാൻ മരിക്കുകയായിരുന്നു. പെരിഞ്ഞനം ആർ.എം. ഹൈസ്കൂളിലെ പ്ലസ് ടു വി.എച്ച്.എസ്.ഇ. വിദ്യാർത്ഥിയാണ് അഫ്നാൻ റോഷൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്