പാലക്കാട്: ആഭ്യന്തര വകുപ്പാണ് സർക്കാരിന് കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നതെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ വിമർശനം.
നവകേരള സദസ് സമ്പൂർണ പരാജയമാണെന്നും ഏരിയ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം ഉയർന്നു.
നിലവിലെ രീതി പിന്തുടർന്നാൽ അടുത്തകാലത്തൊന്നും മണ്ഡലം സിപിഎമ്മിന് തിരികെപ്പിടിക്കാനാവില്ല. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം നിർജീവമെന്ന് ഏരിയ സമ്മേളനത്തിൽ വിമർശനമുണ്ടായി.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണസമയത്ത് എൻ എൻ കൃഷ്ണദാസിൻ്റെ പരാമർശങ്ങൾ പലതും പാർട്ടിക്ക് എതിരായെന്നും പ്രതിനിധികൾ വിമർശിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് ഏരിയ കമ്മിറ്റി അംഗം ഷുക്കൂർ നടത്തിയ അപ്രതീക്ഷിത നീക്കം തിരിച്ചടിയായിയെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്