ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ  തടഞ്ഞ സംഭവം; അധ്യാപികയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ നിർദേശം

FEBRUARY 21, 2026, 7:43 PM

 കൊല്ലം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ തടഞ്ഞ സംഭവത്തിൽ  ഹൈക്കോടതി ഇടപെടൽ.

ഈശ്വരവിലാസം ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായർക്ക് പോലീസ് സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതി നിർദേശം.

ഹർജി തീർപ്പാകും വരെ അധ്യാപികയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സ്‌കൂൾ മാനേജർ ഇടപെടരുതെന്നും അധ്യാപികയ്ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.  

vachakam
vachakam
vachakam

കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്‌കൂളിൽ ഫെബ്രുവരി നാലിനായിരുന്നു സംഭവം. ചുരിദാർ ഇട്ട് വന്നതിന്റെ പേരിൽ പ്രധാനാധ്യാപിക സിന്ധുവിനെ ഗേറ്റിന് മുന്നിൽ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. സ്‌കൂൾ മാനേജർ കെ സുരേഷ് കുമാറിന്റെ നിർദേശ പ്രകാരമായിരുന്നു നടപടി. പിന്നീട് പോലീസ് ഇടപെട്ടായിരുന്നു അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. 

ചുരിദാറിട്ടതിന്റെ പേരിൽ സ്‌കൂളിൽ പ്രവേശിക്കുന്നത് വിലക്കിയതിൽ പ്രധാനാധ്യാപിക ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്.   സംഭവത്തിൽ സ്‌കൂൾ മാനേജർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam