കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റിൽ

JUNE 20, 2025, 8:34 PM

തൃശൂർ: കെഎസ്ആർടി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സവാദ് വീണ്ടും അറസ്റ്റിൽ. വടകര സ്വദേശിയാണ് സവാദ്. 

2023ൽ നെടുമ്പാശ്ശേരിയിൽ വച്ച് ബസിൽ തൃശ്ശൂർ സ്വദേശിയായ യുവതിക്ക്  നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്.

ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സവാദ് നിരപരാധിയാണെന്ന് വാദിച്ച്  ആൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. 

vachakam
vachakam
vachakam

അതേസമയം ഇക്കഴിഞ്ഞ 14 ന് നടന്ന സംഭവത്തിലാണ് സവാദ് വീണ്ടും അറസ്റ്റിലായത്. 

ഇക്കഴിഞ്ഞ 14ന്  മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസിൽ വച്ചായിരുന്നു  സവാദ് ലൈംഗിക അതിക്രമം നടത്തിയത്. യുവതി അന്നുതന്നെ തൃശൂർ ഈസ്റ്റ് പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam