മലപ്പുറം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പട്ടിക്കാട് ജാമിഅ നൂരിയ്യ കോളേജിന്റെ കീഴില്‍ സര്‍വകലാശാല സ്ഥാപിക്കാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
അതേസമയം നേരത്തെ സമസ്ത എപി വിഭാഗവും സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വ്വകലാശാല ആരംഭിക്കാനാണ് സമസ്ത എ പി വിഭാഗത്തിന്റെ തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.
പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്