ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡിനെതിരെ തന്ത്രി കണ്ഠരര് രാജീവരുടെ മൊഴി

MARCH 4, 2026, 10:54 PM

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര്‍ ദേവസ്വം ബോർഡിനെയും ഉദ്യോഗസ്ഥരെയുംതിരെ മൊഴി നൽകി. സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണെന്നും, താൻ ആചാരപരമായ കാര്യങ്ങൾ മാത്രം ആണ് നിയന്ത്രിച്ചിരുന്നുവെന്നും അദ്ദേഹം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി)ക്ക് മൊഴി നൽകിയതായി വിവരം.

ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്തേക്ക് സ്പോൺസറായി എത്തിച്ചത് താനല്ലെന്നും തന്ത്രി വ്യക്തമാക്കി. മൊഴി വിശദമായി പരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാമെന്ന് ഇഡി അറിയിച്ചു.

അതേസമയം, കേസിൽ തന്ത്രിക്കെതിരെ നിർണായക വിവരങ്ങൾ എസ്ഐടി കണ്ടെത്തിയതായി റിപ്പോർട്ട്. സ്വർണം കൊണ്ടുപോയി തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും, മഹസറിൽ സ്വർണം പൊതിഞ്ഞ പാളിയെ ‘ചെമ്പ് പാളി’യായി രേഖപ്പെടുത്തിയിട്ടും ഒപ്പുവെച്ചുവെന്നുമാണ് എസ്ഐടി കണ്ടെത്തൽ.

vachakam
vachakam
vachakam

കേസിൽ പതിമൂന്നാം പ്രതിയായ കണ്ഠരര് രാജീവർ പ്രതികളോടൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്നുമാണ് എസ്ഐടി റിപ്പോർട്ട്. കട്ടിള പാളിയിലെ സ്വർണം, പ്രഭാപാളി എന്നിവ കൊണ്ടുപോയിട്ടും ഇടപെടാതിരിക്കുകയും ആചാരലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്തുവെന്നും ആരോപണം ഉണ്ട്.

അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. പത്തനംതിട്ടയിൽ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam