പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവതോടനുബന്ധിച്ച് ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
1955 ലെ അവശ്യ സാധന നിയമത്തിലെ സെക്ഷൻ 3 പ്രകാരമാണ് വില നിർണ്ണയിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകൾ, ബേക്കറികൾ ( 5 സ്റ്റാർ ബാർ ഹോട്ടലുകൾ ഒഴികെ) എന്നിവിടങ്ങളിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില ജി എസ് ടി ഉൾപ്പെടെയാണ് നിശ്ചയിച്ചിട്ടുള്ളത്.
1 - ചായ 150 ml - 11
2 - കാപ്പി 150 ml - 11
3 - കടും കാപ്പി/കടും ചായ 150 ml - 9
4 - ചായ/കാപ്പി(മധുരമില്ലാത്തത്) 150 ml - 10
5 - ഇൻസ്റ്റന്റ് കാപ്പി(മെഷീൻ കോഫി)ബ്രൂ/നെസ് കഫെ/ബ്രാൻഡഡ്) 150 ml -18
6 - ഇൻസ്റ്റന്റ് കാപ്പി(മെഷീൻ കോഫി)ബ്രൂ/നെസ് കഫെ/ബ്രാൻഡഡ്) 200 - 22 7 - ബോൺവിറ്റ/ഹോർലിക്‌സ് 150 ml - 26
8 - പരിപ്പുവട 40 gm - 11
9 - ഉഴുന്നുവട 40 gm - 11
10 - ബോണ്ട 75 gm - 10
11 - ഏത്തയ്ക്കാ അപ്പം (പകുതി ഏത്തയ്ക്കാ) 50 gm - 10
12 - ബജി 30 gm - 10
13 - ദോശ(ഒരെണ്ണം,ചട്‌നി,സാമ്പാർ ഉൾപ്പെടെ) 50 gm - 11
14 - ഇഡ്ഢലി(ഒരെണ്ണം) ചട്‌നി,സാമ്പാർ ഉൾപ്പെടെ) 50 gm -12
15- ചപ്പാത്തി(ഒരെണ്ണം) 40 gm - 11
16 - പൂരി(ഒരെണ്ണം,മസാല ഉൾപ്പെടെ) 40 gm - 12
17- പൊറോട്ട(ഒരെണ്ണം) 50 gm -11
18 - പാലപ്പം 50 gm - 10
19 - ഇടിയപ്പം 50 gm -10
20 - നെയ്‌റോസ്റ്റ് 150 gm - 42
21 - മസാലദോശ 200 gm - 50
22 - ഗ്രീൻപീസ് കറി 100 gm - 33
23 - കടലക്കറി 100 gm - 31
24 - കിഴങ്ങുകറി 100 gm - 30
25 - ഉപ്പുമാവ് 200 gm -
26 - ഊണ് പച്ചരി(സാമ്പാർ, മോര്, രസം, പുളിശ്ശേരി, തോരൻ, അവിയൽ, അച്ചാർ) - 71
27 -ഊണ് പുഴുക്കലരി (സാമ്പാർ, മോര് , രസം, പുളിശ്ശേരി, തോരൻ, അവിയൽ, അച്ചാർ) - 71
28 - ആന്ധ്ര ഊണ് - 72
29 - വെജിറ്റബിൾ ബിരിയാണി 350 gm - 71
30 - കഞ്ഞി(പയർ, അച്ചാർ ഉൾപ്പെടെ) 750 ml - 35
31- കപ്പ 250 gm - 32
32 - തൈര് സാദം - 48
33 - നാരങ്ങ സാദം - 47
34 - തൈര്( 1 കപ്പ്) - 10
35 - വെജിറ്റബിൾ കറി 100 gm - 24
36 -ദാൽ കറി 100 gm - 24
37 - റ്റൊമാറ്റോ ഫ്രൈ 125 gm - 35
38 - പായസം 75 ml - 13
39 - ഒനിയൻ ഊത്തപ്പം 125 gm - 56
40 - റ്റൊമാറ്റോ ഊത്തപ്പം 125 gm - 56
41 - ഓറഞ്ച് ജ്യൂസ് 210ml - 48
42 തണ്ണിമത്തൻ 210 ml - 34
43 ലെമൺ സോഡ 210 ml -24
വിലവിവരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പ്രദർശിപ്പിക്കേണ്ടതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്