കൊച്ചി: മുനമ്പം വിഷയത്തില്‍ ചിലര്‍ സംഘപരിവാര്‍ അജണ്ടയ്ക്കൊപ്പം നില്‍ക്കുന്നത് ആശങ്കാജനകമെന്ന് മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. രാജ്യത്തിന്റെ മതസൗഹാര്‍ദം സംരക്ഷിക്കാന്‍ മതനേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
മതസൗഹാര്‍ദ്ദത്തിന് വിള്ളലുണ്ടാക്കുന്ന തരത്തില്‍, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന അവസരത്തില്‍ രാഷ്ട്രീയ ലാക്കോടെ ഇത്തരത്തിലുള്ള അഭിപ്രായം പറയുകയാണെങ്കില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.
അതേസമയം വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന ഹൈക്കോടതിയുടെ നിര്‍ണായ വിധി ഇന്ന് പുറത്തുവന്നു. വഖഫ് ഭൂമി കൈവശം വെച്ചതില്‍ കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി നടപടി.
2013 ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്