തൃശൂര്‍: ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍നിന്ന് പണം പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായ സി.സി. ജയന്റെ വീട്ടില്‍ പൊലീസ് പരിശോധന. ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. വീട്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ കണ്ടെത്തി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇന്‍കം ടാക്സ് വിഭാഗമാണ് ജയന്റെ വീട്ടില്‍ പരിശോധന നടത്തിയത്. നേരത്തെ, ചെറുതുരുത്തിയില്‍ കാറില്‍നിന്ന് 19.7 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കും.
അതേസമയം, പിടിയിലായ ജയന്‍ ബി.ഡി.ജെ.എസ് നേതാവാണെന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തി. ജയന്‍ നേരത്തെ കോണ്‍ഗ്രസുകാരനായിരുന്നുവെന്നും മുന്‍മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പണം പിടിച്ചെടുത്ത സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ല. കള്ളപ്പണമുപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നുവെന്ന് കോണ്‍ഗ്രസ് ആക്ഷേപിക്കുമെന്നല്ലാതെ, നാട്ടില്‍ തങ്ങളെ അറിയുന്ന ജനങ്ങള്‍ പറയില്ല. തന്റെ അറിവില്‍ ഇപ്പോള്‍ പിടിയിലായ ആള്‍ മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബി.ഡി.ജെ.എസ് നേതാവുമാണ്. അന്വേഷിക്കട്ടെ. പാര്‍ട്ടിക്കും മുന്നണിക്കും ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇലക്ഷന്‍ സ്‌ക്വാഡിന്റെ പതിവ് പരിശോധനയ്ക്കിടയിലാണ് ചെറുതുരുത്തിയില്‍ കലാമണ്ഡലത്തിന്റെ മുന്നില്‍ നിന്ന് കാറില്‍ പണം കണ്ടെത്തിയത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് കൊണ്ടുപോവുകയാണെന്നായിരുന്നു ജയന്റെ മൊഴി. എന്നാല്‍ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്