ശബരിമല കൊടിമര പുനർനിർമ്മാണ ക്രമക്കേട് പരാതി; കേസെടുക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

MARCH 26, 2026, 12:44 AM

ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേട് പരാതിയിൽ കേസെടുക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതി മുമ്പാകെ സമർപ്പിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

കൊടിമര നിർമ്മാണത്തിനായി ആകെ 412 ഗ്രാം സ്വർണമാണ് സംഭാവനയായി ലഭിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സ്വർണം മുഴുവനും വാചിവാഹനവും അഷ്ടദിക് പാലകരും നിർമ്മിക്കുന്നതിനായി വിനിയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. സ്വർണം സ്വീകരിച്ചതിന് ദേവസ്വം ബോർഡിന്റെ കൃത്യമായ രസീതുകൾ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

സംഭാവന നൽകിയ പ്രമുഖരുള്‍പ്പെടെ 23 പേരുടെ മൊഴികൾ വിജിലൻസ് രേഖപ്പെടുത്തി. നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി, പ്രിയദർശൻ, രഞ്ജി പണിക്കർ, ഷാജി കൈലാസ് എന്നിവർ ഉൾപ്പെടെ 27 പേരാണ് സ്വർണം സംഭാവനയായി നൽകിയിരുന്നത്. ഇവരിൽ നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും വിജിലൻസ് കോടതിയെ അറിയിക്കും.

vachakam
vachakam
vachakam

എ.എസ്.പി കുറുപ്പിന്റെ നേതൃത്വത്തിലാണ് സംഭാവനയായി ലഭിച്ച സ്വർണം സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കൊടിമര വിവാദത്തിൽ നിയമപരമായ തുടർനടപടികൾ ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam