പത്തനംതിട്ട: സ്വർണ്ണപ്പാളി വിഷയത്തിൽ വിവാദങ്ങൾ തുടരുകയാണ്. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത് രംഗത്ത് എത്തി.
ആഗോള അയ്യപ്പ സംഗമത്തോടെയാണ് വിവാദം ഉണ്ടായത് എന്നും സ്വർണ്ണപ്പാളി വിവാദം പ്രതിപക്ഷം സുവർണ്ണാവസരമായി കണ്ടുവെന്നും പ്രശാന്ത് പ്രതികരിച്ചു. ഈ വിഷയത്തിൽ ഞങ്ങൾക്ക് ഒന്നും ഒളിക്കാനില്ല. ദേവസ്വം ബോർഡിന് വീഴ്‌ച പറ്റിയിട്ടില്ലെന്നും, കോടതിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെടുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയെ ചൊല്ലിയാണ് ആരോപണങ്ങൾ കനക്കുന്നത് എന്നും ഇയാളുടെ ആരോപണങ്ങളെ പിന്തുണച്ച് കൊണ്ട് ക്ഷേത്രത്തിലെ നാല് കിലോ സ്വർണം കാണാതായെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. എന്നാൽ ഇപ്പോൾ യാതൊരുവിധ പ്രതികരണത്തിനും പ്രതിപക്ഷനേതാവ് എന്താണ് തയ്യാറാകത്തതെന്നും പ്രശാന്ത് ചോദിച്ചു. പ്രതിപക്ഷ നേതാവ് പറയുന്നത് വങ്കത്തരമാണെന്നും, ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കാര്യങ്ങൾ പഠിച്ചിട്ട് വേണം പറയാൻ എന്നും പ്രശാന്ത് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
