റാപ്പർ വേടനും എഴുത്തുകാരി നവമിലതയും വിവാഹിതരായി

FEBRUARY 24, 2026, 6:44 AM

തൃശ്ശൂർ: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിൽ വച്ചായിരുന്നു വിവാഹ രജിസ്ട്രേഷൻ ചടങ്ങ് നടന്നത്.

ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം നടന്നത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഉറ്റബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

സഹോദരൻ ഹരി, ഭാര്യാസഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവർ സാക്ഷികളായി ഒപ്പുവച്ചു. വൈകിട്ട് പൂമലയിലെ റിസോർട്ടിൽ വിരുന്ന് സൽക്കാരം ഒരുക്കിയിട്ടുണ്ട്. വിരുന്നിനും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam