പാലക്കാട്: കോൺഗ്രസ് നേതാവിൻ്റെ ചൂഷണത്തിനിരയായ പെൺകുട്ടിക്ക് നീതി വേണമെന്ന് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി പറഞ്ഞു.ചെയ്തവർ വ്യക്തിപരമായി അനുഭവിക്കണം. ഒരു വാർഡ് മെമ്പർക്ക് എതിരായ പരാതി തെരഞ്ഞെടുപ്പിന് ബാധിക്കില്ലെന്നും പിഷാരടി വ്യക്തമാക്കി.
പെൺകുട്ടിക്ക് ഒപ്പമാണ് താനെന്നും ചിലർ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങൾ പ്രശ്നമുണ്ടാക്കുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. പ്രശോഭിനെ തനിക്ക് മുഖപരിചയമുണ്ട്. ഉചിതമായ നടപടി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കൈകൊള്ളുമെന്നും പിഷാരടി പ്രതികരിച്ചു.
അതേസമയം, ലൈംഗിക പീഡന പരാതിയെ തുടർന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാവും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അനുയായിയുമായ പ്രശോഭ് വി. വത്സനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. കെപിസിസി നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് നടപടി. പ്രശോഭിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്
പുഴയില്‍ വീണ് ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍