ഹരിപ്പാട്: മുഖ്യമന്ത്രിസ്ഥാനം ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും, താൻ ആ തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“2021ലും എനിക്ക് മുന്നിൽ മുഖ്യമന്ത്രിസ്ഥാനം മുന്നോട്ടുവച്ചിരുന്നില്ല. അതിൽ വിഷമമില്ല. കുട്ടികളുടെ പരിപാടിയിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് അവരെ പ്രോത്സാഹിപ്പിക്കാനായിരുന്നു,” എന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങൾ തനിക്കു വലിയ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് കൂട്ടായ പ്രവർത്തനം ഉറപ്പാക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്. സീറ്റ് തർക്കങ്ങളെ തുടർന്നുണ്ടായ അനൈക്യം നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ടെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
