സർക്കാരിന് ശബരിമലയോട് എന്താണിത്ര വിരോധമെന്ന് രമേശ് ചെന്നിത്തല

FEBRUARY 14, 2026, 1:01 AM

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി  ഉയർന്നുവരുന്ന ഓരോ ആരോപണങ്ങളും തന്നെപ്പോലുള്ള ഭക്തന്മാർക്ക് വേദന ഉണ്ടാക്കുന്നതാണെന്ന്  കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

 ശബരിമലയുമായി ഉയർന്നുവരുന്ന വിഷയങ്ങളിൽ മന്ത്രി വി.എൻ. വാസവൻ മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും ചെന്നിത്തല പറഞ്ഞു. ഏഴു കോടി രൂപ എങ്ങനെയാണ് അയ്യപ്പസംഗമത്തിന് ചെലവ് വന്നത്.

അയ്യപ്പ ഭക്തന്മാരോടുള്ള ഏറ്റവും വലിയ ക്രൂരതയാണിത്. പരിപാടി കഴിഞ്ഞിട്ടാണ് സ്പോൺസർമാരെ കണ്ടെത്തുന്നത്. ടെൻഡർ വിളിക്കാതെയാണ് ഊരാളുങ്കലിന് കരാർ നൽകിയത്. ശരിയായ അന്വേഷണം നടത്തിയാൽ പലരും അകത്ത് പോകും.

vachakam
vachakam
vachakam

 ഈ സർക്കാരിന് ശബരിമലയോട് എന്താണിത്ര വിരോധമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. യുവതീ പ്രവേശനത്തിൽ തുടങ്ങിയതാണ്. കോൺക്ലേവുകൾ നടത്തുന്നത് വെട്ടിപ്പ് നടത്താനാണെന്നും ചെന്നിത്തല പറഞ്ഞു.

  ജനങ്ങളുടെ പണം ഉപയോഗിച്ച് ഏകപക്ഷീയമായി കെഎസ്ആർടിസി ബസുകളിൽ പ്രചരണം നടത്തുന്നു. പരസ്യം ചെയ്ത് യാഥാർഥ്യം മൂടി വയ്ക്കാൻ സർക്കാരിനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam