പിഎം ശ്രീ വിവാദം അവസാനിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി

OCTOBER 31, 2025, 1:55 AM

തിരുവനന്തപുരം: പിഎം ശ്രീ വിവാദം അവസാനിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി. കമ്മ്യൂണിസ്റ്റുകാരെ തമ്മിൽ തെറ്റിയ്ക്കാൻ ശ്രമിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. 

അതിനിടെ, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍  മന്ത്രി വി.ശിവൻകുട്ടിയെ നേരിട്ട് കണ്ട് ജി.ആർ അനിൽ ഖേദമറിയിച്ചു.

ഔദ്യോഗിക വസതിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.   ജി.ആർ അനിൽ പറഞ്ഞ പ്രസ്താവന വേദനിപ്പിച്ചെന്ന് ശിവന്‍കുട്ടി ഇന്നലെ പറഞ്ഞിരുന്നു. 'എന്റെ കോലം കത്തിച്ചാൽ എനിക്ക് സന്തോഷം തോന്നിയില്ലല്ലോ..സിപിഐ-സിപിഎം നേതാക്കൾ ചർച്ച നടക്കുന്ന സമയത്ത് കോലം കത്തിച്ചത് ശരിയായില്ല.

vachakam
vachakam
vachakam

പ്രതിപക്ഷ നേതാക്കൾ നടത്തുന്നതിനേക്കാൾ രൂക്ഷമായ വിമർശനമാണ് ഇവർ നടത്തിയതെന്നും' വി.ശിവൻ കുട്ടി ഇന്നലെ പറഞ്ഞിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam