തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം പൂര്‍ണമായി വ്യക്തമായി. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും ഇതിനോടകം തീരുമാനം ആയി.
എലത്തൂരില്‍ മത്സരിക്കുന്ന എ.കെ. ശശീന്ദ്രന് ഇത്തവണ ‘ക്ലോക്ക്’ ചിഹ്നം ലഭിച്ചില്ല. എന്‍സിപിയുടെ അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതോടെ ആണ് ആ ചിഹ്നം നഷ്ടമായത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ‘ക്ലോക്ക്’ ചിഹ്നത്തിലാണ് ശശീന്ദ്രന് വിജയം നേടിയിരുന്നത്. ഇത്തവണ ‘കൊമ്പുവിളിക്കുന്ന മനുഷ്യന്’ ആണ് അദ്ദേഹത്തിന് ലഭിച്ച പുതിയ ചിഹ്നം.
ബേപ്പൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി. അന്‍വറിന് ‘ഗ്യാസ് സിലിണ്ടര്‍’ ചിഹ്നം അനുവദിച്ചു. അതേസമയം, അന്‍വറിനെതിരെ പത്രിക നല്കിയ നാല് അപര സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജി. സുധാകരന് ‘തെങ്ങിന് തോട്ടം’ എന്ന ചിഹ്നമാണ് ലഭിച്ചത്. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങ് ഉള്‍പ്പെട്ട ഈ ചിഹ്നം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചു. അമ്പലപ്പുഴയിലെ ഓരോ വീടിനും തണലേകുന്ന വികസനവും ഐക്യവും പ്രതിനിധീകരിക്കുന്നതാണ് ഈ ചിഹ്നമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ
ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടായ സംഭവം; അൾട്രാസോണിക് പരിശോധന ഉൾപ്പെടെ നടത്തുമെന്ന് അധികൃതർ
‘ടി.കെ. ഗോവിന്ദൻ നിയുക്ത എംഎൽഎ'; വോട്ടെണ്ണലിന് മുൻപേ തളിപ്പറമ്പിൽ ഫ്ലെക്സ് ബോർഡുകൾ ഉയർത്തി
ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി! മന്തി റസ്റ്റോറൻ്റിലെ വിഷു പരസ്യത്തിൽ കേസെടുത്ത് പൊലീസ്