പത്തനംതിട്ട: നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. കുലശേഖരപതി സ്വദേശി ഉബൈദുള്ള (52)യാണ് മരിച്ചത്.
ഉബൈദുള്ളയുടെ സുഹൃത്ത് അയൂബ് ഖാന്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഉച്ചയോടെയാണ് അപകടം ഉണ്ടായത്. വീടിൻറെ മതിൽ കൂടി തകർത്താണ് വീടിന് മുന്നിലേക്ക് ഇടിച്ചു കയറിയത്.
നിയന്ത്രണം വിട്ട വാൻ ഗേറ്റ് തകർത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു. കാറിനും ഭിത്തിക്കും ഇടയിൽപ്പെട്ടാണ് അയൽവാസിയായ ഉബെദുള്ള മരിച്ചത്.
ഈ സമയത്ത് വീട്ടിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേർ പെട്ടെന്ന് ഓടിമാറി. എന്നാൽ ഉബൈദുള്ളയ്ക്ക് പെട്ടെന്ന് ഓടിമാറാൻ സാധിച്ചില്ല. വീട്ടുമുറ്റത്ത് കിടന്ന കാറിലാണ് ആദ്യം വാൻ ഇടിച്ചത്. തുടർന്ന് കാർ മുന്നോട്ട് നീങ്ങി ഭിത്തിയുമായി ചേർന്ന് ഇടിക്കുകയായിരുന്നു.
ഉബൈദുള്ള ഭിത്തിക്കും കാറിനും ഇടയിൽ പെട്ടുപോയി. ഗുരുതര പരിക്കേറ്റ ഉബൈദുള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്