കേരള സര്‍ക്കാരും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന്  പ്രിയങ്ക ഗാന്ധി

APRIL 24, 2024, 3:12 PM

കൽപ്പറ്റ: കേരള സര്‍ക്കാരും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന്  പ്രിയങ്ക ഗാന്ധി. വയനാട് ജില്ലയിലെ കമ്പളക്കാട് തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയിലെ ജനങ്ങളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും നാടിന്റെ നന്മയ്ക്കു വേണ്ടി ആകണം വോട്ടെന്നും അവര്‍ പറഞ്ഞു. അടിസ്ഥാന പ്രശ്ങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കൽ അല്ലാതെ മോദി മറ്റൊന്നും ചെയ്യുന്നില്ല. രാഹുലിനെതിരെ ഇന്ത്യയുടെ മുക്കിലും മൂലയിലും ബിജെപി കേസുകൾ എടുത്തു. 

എൽഡിഎഫും ബിജെപിയും ആക്രമിക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. ബിജെപി നേതാക്കളുടെ വാഹനത്തിൽ നിന്ന് കോടികൾ കിട്ടിയ സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പല ആരോപണങ്ങളും നേരിടുന്നുണ്ട് പക്ഷെ, കേന്ദ്ര സര്‍ക്കാരും നടപടിയെടുക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

vachakam
vachakam
vachakam

ഈ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ഞങ്ങളുടെ അച്ഛനെ, നാടിനു വേണ്ടി നിലകൊണ്ട മുത്തച്ഛനെ, എന്തിനു സ്വന്തം അമ്മയെ വരെ അപമാനിച്ചു.

പക്ഷെ ഞങ്ങളെ തകർക്കാൻ ആകില്ലെന്ന് പ്രിയങ്ക പറഞ്ഞു. ചെറുപ്പത്തിൽ പോലും രാഹുൽ അനീതിക്ക് ഒപ്പം നിന്നിട്ടില്ലെന്ന് രാഹുൽ ഗാന്ധിയുടെ സഹോദരി എന്ന നിലയ്ക്ക് താൻ തറപ്പിച്ചു പറയുന്നതായി അവര്‍ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam