തിരുവനന്തപുരം: ശൈലി മാറ്റത്തിന് ഒരുങ്ങുന്നത് ആർഭാടങ്ങൾ പരമാവധി ഒഴിവാക്കാനെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.ആർഭാടത്തിലും പത്രാസിലും പോയാൽ ജനങ്ങൾ ഉള്ളിൽ ചിരിക്കുമെന്ന് സതീശൻ പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭയിൽ നിന്ന് വ്യത്യസ്തമായി വെള്ള നിറത്തിലുള്ള കാർ ഉപയോഗിക്കുന്നതിനെ കുറിച്ചും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.തനിക്ക് ഇത് മതി എന്നാണ് തീരുമാനമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ആർഭാടവും പത്രാസും കാണിക്കാനുള്ള സാമ്പത്തിക ശേഷി തത്കാലം ഇല്ല. ഉള്ള കാർ ഉപയോഗിക്കാനാണ് തീരുമാനം, അതിൻ്റെ കളർ ഒന്നും നോക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, എസ്കോർട്ടിനായി വളരെക്കുറച്ച് വാഹനങ്ങളെ പാടുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. മുമ്പ് ഇരുന്നവരെ പരിഹസിക്കുകയല്ലെന്നും നിയുക്ത മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
