പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂർ മേട്ടിലെ പാലക്കാട്ടെ ഫ്ലാറ്റിലെ പ്രാഥമിക പരിശോധന പ്രത്യേക അന്വേഷണ സംഘം പൂർത്തീകരിച്ചതായി റിപ്പോർട്ട്. സുരക്ഷാ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രാഹുലിനെതിരെ പരമാവധി തെളിവു ശേഖരിക്കുന്നതിനായാണ് ഇന്നലെ രാത്രി തന്നെ സംഘം പാലക്കാട് എത്തിയത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പരിശോധന പൂർത്തീകരിച്ചതിന് ശേഷം ഉദ്യോഗസ്ഥർ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയിരിക്കുകയാണ്.
ജില്ലയിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയാണ് നിലവില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട് എന്നും അടുത്ത വൃത്തങ്ങളിൽ നിന്നും സൂചനകൾ ലഭിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു
മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം