വകുപ്പ് വിഭജനത്തിൽ വലിയ മാറ്റങ്ങൾക്ക് ഇത്തവണ കോൺഗ്രസ് മുതിർന്നേക്കും. മുൻപ് കേരള കോൺഗ്രസ് (മാണി) വിഭാഗം കൈകാര്യം ചെയ്തിരുന്ന സുപ്രധാനമായ ധനവകുപ്പ് ഇത്തവണ കോൺഗ്രസ് നേരിട്ട് ഏറ്റെടുക്കുമെന്നാണ് സൂചന. നേതൃത്വവുമായി നേരിയ ഭിന്നതയിലുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അനുനയപ്പെട്ടാൽ അദ്ദേഹത്തിന് സുപ്രധാന വകുപ്പ് നൽകും. രമേശിന് പുറമെ കെ. മുരളീധരൻ, സണ്ണി ജോസഫ് എന്നിവരും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ മന്ത്രിസ്ഥാനത്തേക്കോ അതല്ലെങ്കിൽ സ്പീക്കർ പദവിയിലേക്കോ പരിഗണിക്കുന്നുണ്ട്.
വനിതാ പ്രതിനിധികളായി ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. യുവാക്കൾക്ക് വലിയ പ്രാധാന്യം നൽകുന്ന പട്ടികയിൽ പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, റോജി എം. ജോൺ, വി.ടി. ബൽറാം, ടി. സിദ്ധിഖ് എന്നിവരും ഇടംപിടിച്ചേക്കും. കൂടാതെ എം. വിൻസെന്റ്, ടി.ജെ. വിനോദ്, എം. ലിജു, കെ. ജയന്ത് എന്നിവരെയും പരിഗണിക്കുന്നുണ്ട്. ദളിത് പ്രാതിനിധ്യമായി എ.പി. അനിൽകുമാർ അല്ലെങ്കിൽ വി.പി. സജീന്ദ്രൻ എന്നിവരിൽ ഒരാൾക്കും, ഒപ്പം അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നിവർക്കും മന്ത്രിസഭയിലേക്ക് സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.
അതേസമയം ലീഗിന് അഞ്ചു മന്ത്രി സ്ഥാനം തന്നെ നൽകാൻ തീരുമാനം വന്നേക്കും. ഉമ്മൻചാണ്ടി സർക്കാരിൽ കിട്ടിയ അതെ വകുപ്പുകൾ, വിദ്യാഭ്യാസം, വ്യവസായം, ഐടി, നഗരവികസനം, പൊതുമരാമത്ത്, ന്യൂനപക്ഷ ക്ഷേമം, സാമൂഹിക ക്ഷേമം എന്നിവയാണ് ലീഗ് ആവശ്യപ്പെടുന്നത്. പിഎം ശ്രീ കുരുക്കുള്ള വിദ്യാഭ്യാസം വേണ്ടെന്ന് ഇടയ്ക്ക് ലീഗിൽ ചർച്ച ഉയർന്നെങ്കിലും ഇപ്പോൾ ആ അഭിപ്രയം ഇല്ല. പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, എൻ.ഷംസുദ്ദീൻ മന്ത്രിസഭയിൽ ഉണ്ടാകും.
Newstag: UDF Government Formation, V.D. Satheesan Cabinet, Kerala Ministers List, Congress Ministry Portfolio, Ramesh Chennithala, K. Muraleedharan, Thiruvanchoor Radhakrishnan, Chandy Oommen, Mathew Kuzhalnadan, Kerala Finance Department.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
