എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്  യോജിച്ചതല്ല: പിണറായിക്കെതിരെ സിപിഐ മുഖപത്രം 

AUGUST 25, 2026, 1:20 AM

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സിപിഐ.   പ്രതിപക്ഷ ഉപനേതൃ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പിണറായി വിജയനെതിരെ  സിപിഐ മുഖപത്രത്തിൽ വിമർശനം. 

  'കൂട്ടായ നേതൃത്വമാണ് എല്‍ഡിഎഫിന്റെ അന്തഃസത്ത' എന്ന തലക്കെട്ടിലാണ് ലേഖനം. പിണറായിയുടെ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനവും ധാര്‍മികത ഇല്ലായ്മയുമാണെന്നും സിപിഐ നേതാവ് സത്യന്‍ മൊകേരി ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ‌

 എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല. ഉപനേതൃ പദവിയില്‍ പ്രതിപക്ഷ നേതാവിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.  

vachakam
vachakam
vachakam

 നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് എല്‍ഡിഎഫിലെ കൂട്ടായ പ്രവര്‍ത്തനത്തിനായി സിപിഐ മുന്നോട്ടുവെച്ചതാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം.

സിപിഐയുടെ നിര്‍ദേശം വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പിണറായി അതിനെയെല്ലാം മറികടന്ന് പ്രസ്താവന നടത്തിയത്.   'ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കര്‍ക്ക് കത്തുകൊടുക്കേണ്ടതുണ്ടോ? അത് കൊടുത്താല്‍ ഉപനേതാവ് വരും. സിപിഎം നേതാവിന്റെ പേര് കൊടുക്കും,' എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.    

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam