കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പൊലീസ് ഇന്ന് വാരണാസിയിലെത്തും.പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.
ഓഗസ്റ്റ് 8നാണ് ശിവസൂര്യ വീട് വിട്ടിറങ്ങിയത്.മൊബൈൽ ഫോൺ വാങ്ങി വച്ചതിന്‍റെ പേരിൽ കാശിക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിയശേഷമായിരുന്നു ശിവസൂര്യ പോയത്.
അതേസമയം, ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 18 ദിവസം ആകുന്നു. കേരളത്തിന്‍റെ പല സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും സൂചന ഒന്നുമുണ്ടായിരുന്നില്ല. പരമാവധി സിസിടിവി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
