പരിസ്ഥിതി ലോല മേഖല;  10 ദിവസത്തിനകം വിജ്ഞാപനം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം 

AUGUST 24, 2026, 8:55 PM

 കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.

 കരട് വിജ്ഞാപനം മലയാളത്തിൽ ലഭ്യമല്ലാത്തതിനാൽ എതിർപ്പറിയിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

സർക്കാർ 10 ദിവസത്തിനകം തർജമ ചെയ്ത വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും കോടതി നിർദേശിച്ചു. രണ്ട് മാസമാണ് വിജ്ഞാപനത്തിന് എതിർപ്പ് അറിയിക്കാനുള്ള സമയം. ഇപ്പോൽ തന്നെ ഒരുമാസം പിന്നിട്ടു. ഇത് കണക്കിലെടുത്താണ് കോടതി പത്ത് ദിവസത്തിനകം പ്രസിദ്ധീകരിക്കാൻ നിർദേശിച്ചത്.

vachakam
vachakam
vachakam

  കോഴിക്കോട് സ്വദേശികളായ സാലി ജോസ്, പി ജി രാജു, രാജു ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ഉത്തരവ്. 

 നേരത്തെ ഇത്തരം സാഹചര്യം ഉണ്ടായപ്പോൾ കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ നിർദേശിച്ചിരുന്നു. സംസ്ഥാനത്ത് ഔദ്യോഗിക ഭാഷ( നിയമ നിർമാണ) കമ്മീഷൻ ഉണ്ടെന്നും കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ കമ്മീഷന് നിർദേശം നൽകണമെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന്, വിജ്ഞാപനം തർജമ ചെയ്ത് സർക്കാരിന് നൽകാൻ കമ്മീഷന് കോടതി നിർദേശം നൽകി.


vachakam
vachakam
vachakam




vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam