പോസ്റ്റർ പതിപ്പിക്കൽ; പുതുക്കാട്ടിൽ സിപിഐഎം–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം

MARCH 15, 2026, 9:07 PM

തൃശൂർ: പുതുക്കാട് മണ്ഡലത്തിൽ പോസ്റ്റർ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎമ്മും  കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പുതുക്കാട് അളഗപ്പനഗർ പഞ്ചായത്തിലെ പാലക്കുന്നിലാണ് സംഭവം നടന്നത്.

സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകരായ ഷാജു പുവ്വത്തൂക്കാരൻ, അഭിമന്യു, അഭിജിത് എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സിപിഐഎം പ്രവർത്തകരായ മിഥുൻ, വിഷ്ണു, വിശാൽ, സമിൻലാൽ എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വലിയ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുന്നതിനായി കേന്ദ്രസേന പാലക്കുന്നിൽ റൂട്ട് മാർച്ച് നടത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam