തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയോട് വോട്ട് തേടി വീട്ടിൽ എത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പൂജപ്പുര രാധാകൃഷ്ണന്‍. ജഗതി വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥിയാണ് പൂജപ്പുര രാധാകൃഷ്ണന്‍.
അതേസമയം എ കെ ആന്റണി താമസിക്കുന്നത് ജഗതി വാര്‍ഡിലാണ്. വീട്ടിലെത്തിയാണ് സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചത്. എന്നാൽ പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണെങ്കിലും ആശംസിക്കാനോ വോട്ട് തരാനോ കഴിയില്ലെന്നായിരുന്നു എകെ ആന്റണിയുടെ മറുപടി. തന്നെ കാണാന്‍ വന്നതില്‍ സന്തോഷമുണ്ടെന്നും ആന്റണി പറഞ്ഞു.
'ആശംസ പറയാൻ പാടില്ല. പക്ഷേ എനിക്കിഷ്ടമാണെന്ന് ഞാൻ പറഞ്ഞു. ജനാധിപത്യമല്ലേ, ആരോഗ്യകരമായ മത്സരം വേണം. കോൺഗ്രസുകാരനല്ലാത്ത ഒരാളെ തെരഞ്ഞെടുപ്പിന് അനുഗ്രഹിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് കണ്ടതിൽ സന്തോഷം', എന്നാണ് എകെ ആന്റണി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
