തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി സിറ്റി ഗ്യാസ് വിതരണ കമ്പനി.
തിരുവനന്തപുരത്ത് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് ശൃംഖല വിപുലീകരണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഗ്യാസ് പൈപ്പ്ലൈനുകൾക്കും അനുബന്ധ സൗകര്യങ്ങൾക്കും സമീപം പ്രത്യേക ജാഗ്രത അനിവാര്യമാണ്.
ഗ്യാസ് സ്റ്റേഷനുകൾക്കും പൈപ്പ്ലൈൻ കടന്നുപോകുന്ന റോഡുകൾക്കും സമീപം തീ കൊളുത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അഭ്യഥിച്ചു.
ഗ്യാസ് പൈപ്പ്ലൈൻ പ്രദേശങ്ങളിൽ കുഴിവേല, നിർമാണ പ്രവർത്തനങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കണം. ചെറിയ അശ്രദ്ധ പോലും ഗ്യാസ് ചോർച്ചയ്ക്കും അപകട സാധ്യതയ്ക്കും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
